Post Category
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ പി.എച്ച്.ഡി ഒഴിവുകൾ
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ മലയാളം, സംസ്കൃതം വിഭാഗം ഗവേഷണ കേന്ദ്രങ്ങളിൽ പി.എച്ച്.ഡി (എനി ടൈം കാറ്റഗറി) പ്രവേശനത്തിന് ഒഴിവുകളുണ്ട്. യു.ജി.സി / ജെ.ആർ.എഫ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മലയാളം വിഭാഗത്തിൽ ഭാഷാശാസ്ത്ര മേഖലയിലെ ഒഴിവിലേക്ക് അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂൺ 30-നകം കോളേജ് ഓഫീസിലോ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. "സംസ്കൃതം വിഭാഗത്തിൽ സാഹിത്യ മേഖലയിലെ ഒഴിവുകളിലേക്ക് ജൂൺ 26 വരെ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്- www.sngscollege.org. ഇ-മെയിൽ- sngscollege@gmail.com. ഫോൺ - 0466 2212223.
date
- Log in to post comments