Post Category
ഒഴിവ്
കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. മൈക്രോബയോളജി/വൈറോളജി/ബയോടെക്‌നോളജി/മോളിക്യൂലാർ ബയോളജി/മെഡിക്കൽ ജനറ്റിക്‌സ്/ലൈഫ് സയൻസസ്/ ബയോ സയൻസിൽ പി.ജി യും 2 വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബിരുദവും 4 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 35,000 രൂപ. പ്രായപരിധി 41 വയസ്. തത്പരരായ ഉദ്യോഗാർഥികൾ ജൂൺ 27 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്‌സ്. 2076/2026
date
- Log in to post comments