Skip to main content

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനീയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. AICH മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി പേര്മേൽവിലാസംയോഗ്യതപ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി ജൂൺ 23ന് രാവിലെ 10ന് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്www.gecbh.ac.in, 0471-2300484.

പി.എൻ.എക്‌സ്. 2078/2026

date