Post Category
വാക്ക് ഇൻ ഇന്റർവ്യൂ
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാ കോർഡിനേറ്റർമാരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ബിരുദവും 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാലിന്യ സംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 50 വയസ്സ്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 1 ന് രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം വിലാസത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.
പി.എൻ.എക്‌സ്. 2080/2026
date
- Log in to post comments