Post Category
ഹെൽപ്പർ
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ, ബൾക്ക് വേസ്റ്റ് ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലേക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും ശാരീരികക്ഷമതയുള്ളതുമായ പുരുഷൻമാർക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു മാസത്തിനകം എടുത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അസലും സഹിതം ജൂലൈ 2 രാവിലെ 10ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.
പി.എൻ.എക്‌സ്. 2081/2026
date
- Log in to post comments