Post Category
ജയിൽ വകുപ്പിൽ കൗൺസിലർ / സോഷ്യൽ വർക്കർ
സംസ്ഥാന ജയിൽ വകുപ്പിന് കീഴിലെ വിവിധ ജയിലുകളിലേക്ക് കൗൺസിലർ / സോഷ്യൽ വർക്കർ തസ്തികകളിൽ കരാർ വേതന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലാ ജയിലുകളിലേക്കാണ് നിയമനം നടത്തുന്നത്. നാല് ഒഴിവുകളാണുള്ളത്. തൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന അനുബന്ധ രേഖകളുടെ പകർപ്പുകളും നേരിട്ടോ, തപാൽ മുഖേനയോ ഇമെയിൽ വഴിയോ സമർപ്പിക്കണം. ഡയറക്ടർ ജനറൽ, പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസ്, ജയിൽ ആസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിലാണ് അപേക്ഷ ലഭിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.keralaprisons.gov.in ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. ഇമെയിൽ: keralaprisons@gov.in.
പി.എൻ.എക്‌സ്. 2088/2026
date
- Log in to post comments