ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സ് ആദ്യ ബാച്ച് ഫലം
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോൾ-കേരള സംഘടിപ്പിച്ച ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് കോഴ്സ് ജനുവരി മാസത്തിൽ നടത്തിയ ആദ്യ ബാച്ചിന്റെ പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി. 309 പഠിതാക്കളാണ് പരീക്ഷ എഴുതിയത്. 100 ശതമാനമാണ് വിജയം. 61 പഠിതാക്കൾ എല്ലാ വിഷയത്തിനും എ+ ഗ്രേഡ് നേടി. പരീക്ഷ ഫലം www.scolekeral.org ൽ ലഭ്യമാണ്.
ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സ്‌ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 30 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയും സ്‌ക്രൂട്ടിണി ഒരു പേപ്പറിന് 200 രൂപയും ഫോട്ടോകോപ്പിക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ ഫീസ് രസീതും മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രം പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറി, ബോർഡ് ഓഫ് ഡി.സി.പി.എം എക്‌സാമിനേഷൻ, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ജൂൺ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2089/2026
- Log in to post comments