Skip to main content

ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണം: മന്ത്രി പി. സി. വിഷ്ണുനാഥ്‌

ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌. വായനാദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പിന് കീഴിലുള്ള 'കഫേ ബുക്ക് മാർക്ക്തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വായിക്കുന്നവരുടെ എണ്ണം കുറയുകയല്ലകൂടുകയാണ് ചെയ്യുന്നത്. കേരളത്തിൽ പുസ്തക പ്രസാധകരുടെയും വായനക്കാരുടെയും എണ്ണത്തിൽ വരുന്ന വർധനവ് ഇതിനു തെളിവാണ്. പുതിയ കാലത്ത് യുവതലമുറയുടെ വായനാശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. എഐ (AI) സാങ്കേതികവിദ്യ എല്ലാ മേഖലകളിലും കടന്നുവരുമ്പോഴുംസർഗാത്മകമായ എഴുത്തിനോ കലാപ്രവർത്തനങ്ങൾക്കോ പകരമാകാൻ അതിന് ഒരിക്കലും സാധിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് മികച്ച സിനിമകൾ പരിചയപ്പെടുത്താനുംപ്രമുഖ സിനിമാപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി. എൻ. പണിക്കർ കേരളത്തിലെ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുത്തത് മഹത്തായൊരു പ്രവർത്തനമായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പറഞ്ഞു. ഗ്രന്ഥശാലകളുടെ വളർച്ചയ്ക്ക് നവോത്ഥാന പ്രസ്ഥാനവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലൈബ്രറികളിൽ മികച്ച പുസ്തകങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ വായനക്കാർ അവിടെയെത്തും. ഒരു പുസ്തകത്തിന്റെ വലുപ്പമല്ല അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സ്പന്ദനമുള്ള എഴുത്തിലായിരിക്കും വായനക്കാർ താല്പര്യം കാണിക്കുക. അതുകൊണ്ടുതന്നെ വായനയെ ഉത്തേജിപ്പിക്കുന്ന പുസ്തകങ്ങൾ ഉണ്ടാകണം. പി. എൻ. പണിക്കരും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ നൽകുമ്പോൾ ഫലകങ്ങൾക്ക് പകരം പുസ്തകങ്ങൾ സമ്മാനിക്കുന്നതാകും കൂടുതൽ ഉചിതമെന്നും ജോർജ് ഓണക്കൂർ കൂട്ടിച്ചേർത്തു. എഴുത്തുകാരായ വിനു എബ്രഹാംസി. റഹീംഅഹമ്മദ് ഖാൻകേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2099/2026

date