Skip to main content

സഹകരണ മേഖലയ്ക്ക് 114 കോടി; പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ണർഷിപ്പ് വരുന്നു

സഹകരണ മേഖലയിൽ (കോ-ഓപ്പറേഷൻ) 2026-27 സംസ്ഥാന ബഡ്ജറ്റിൽ 114.44 കോടി രൂപയും എക്സൈസിന് 23.31 കോടി രൂപയുമാണ് നീക്കി വെച്ചിട്ടുള്ളത്. സഹകരണ മേഖലയിൽ പി.സി.പി. (പൊതു സഹകരണ പങ്കാളിത്തം) പദ്ധതികൾ ആരംഭിയ്ക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി അടിസ്ഥാന സൗകര്യങ്ങൾപൊതുസേവനങ്ങൾസാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കുന്ന വികസന മാതൃകയാണ് പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ട്ണർഷിപ്പ് (PCP). ഈ മാതൃകയിൽ സർക്കാർധനസഹായംഭൂമിനയപരമായ പിന്തുണസാങ്കേതിക മാർഗ്ഗനിർദ്ദേശം എന്നിവ നൽകുമ്പോൾ സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക നിക്ഷേപംപദ്ധതിയാസൂത്രണംനടപ്പാക്കൽമാനേജ്മെന്റ് എന്നിവയിൽ പങ്കാളികളാകുന്നു. സഹകരണ മേഖലയിൽ പി.സി.പി. മാതൃകയിൽ വൈവിധ്യമാർന്ന പദ്ധതികൾക്കായി പഠനം നടത്തുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 2026-27-ലെ പുതുക്കിയ ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സഹകരണ മേഖലയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടേയുംനിക്ഷേപകരുടേയും സമ്പാദ്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ നയത്തിന്റെ ഭാഗമായി നിക്ഷേപഗ്യാരന്റി ഫണ്ട് ബോർഡിന് ധനസഹായം നൽകുന്ന പുതിയ പദ്ധതി സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപഗ്യാരന്റി ഫണ്ട് ബോർഡിന്റെ കോർപ്പസ് ഫണ്ടിലേക്കുള്ള സർക്കാർ വിഹിതമായി 10 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

സഹകരണ മേഖലയിൽ ഊർജ്ജ സ്വയംപര്യാപ്ത സഹകരണ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും ഊർജഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ ഊർജ്ജ ചെലവ് കുറയ്ക്കുന്നതിനും 100 ശതമാനം ഊർജ്ജ സ്വയംപര്യാപ്ത ഗ്രാമങ്ങൾ എന്ന പുതിയ പദ്ധതിയ്ക്ക് ബഡ്ജറ്റിൽ തുടക്കം ഇട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 1000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ സ്വന്തമായുള്ള സഹകരണ സംഘങ്ങൾക്ക് നിർബന്ധിത റൂപ്ടോപ്പ് സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ധനസഹായം നൽകുന്നതാണ്. എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 6 പുതിയ പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്വകുപ്പിനായുള്ള വാഹനങ്ങളുടെ വാങ്ങൽകെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിസ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോസിസിടിവി ക്യാമറകളും സ്‌കാനറുകളും വാങ്ങൽമോഡൽ എക്സൈസ് റേഞ്ച് ഓഫീസ്.

നിലവിൽ എക്സൈസ് വകുപ്പിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഇല്ലാത്തതും കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറികൾ നിലവിലില്ലാത്തതും ലഹരിവിരുദ്ധ കേസുകളുടെ തുടർനടപടികളിൽ വലിയൊരു പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. എക്സൈസ് വകുപ്പിന് ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രശ്‌നങ്ങൾക്ക്ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പുതിയ പദ്ധതികൾ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായംകുളത്ത് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന മോഡൽ എക്സൈസ് റേഞ്ച് ഓഫീസ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ എക്സൈസ് ഓഫീസായിരിക്കും. കായംകുളത്തു സ്ഥാപിക്കാനുദ്ദേശിക്കുന്ന കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുംസംസ്ഥാനത്തെ എക്സൈസ് ഡിപ്പാർട്മെന്റിന്റെ ഇത്തരത്തിലുള്ള ആദ്യത്തെ ലബോറട്ടറിയാണ്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ തെളിവ് പരിശോധനയിൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറികൾക്ക് വലിയ പങ്കാണുള്ളത്.

പി.എൻ.എക്‌സ്. 2101/2026

date