Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ തൃശ്ശൂര്‍ സിറ്റിംഗ്; അഞ്ച് പരാതികള്‍ പരിഹരിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് പരാതികള്‍ പരിഹരിച്ചു. കമ്മീഷന്‍ അംഗം പി. റോസയാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

പത്ത് വര്‍ഷമായി ജല അതോറിറ്റിയുടെ കണക്ഷന്‍ ഉണ്ടായിട്ടും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് അയ്യന്തോള്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍, അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ഏറ്റെടുത്ത പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂളിന്റെ പേര് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വേലൂര്‍ ഫൊറോന പള്ളി വികാരി സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ പരിഗണിച്ചു. സ്‌കൂളിന്റെ പേര് നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണത്തിനെതിരെ അയ്യന്തോള്‍ സ്വദേശി നല്‍കിയ പരാതി ന്യൂനപക്ഷ കമ്മീഷന്‍ പരിഗണിച്ചു. തുടര്‍ന്ന്, ഇരു കക്ഷികളെയും നേരില്‍ കേട്ട ശേഷം പരാതിക്ക് അടിയന്തര പരിഹാരം കാണാന്‍ ജില്ലാ കളക്ടറെ കമ്മീഷന്‍ ചുമതലപ്പെടുത്തി.

date