ലോക രക്തദാതാ ദിനം ആചരിച്ചു
ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തൃശ്ശൂര്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.കെ അനൂപ് വിശിഷ്ടതിഥിയായി. നിരവധി തവണ സന്നദ്ധ രക്തദാനം നടത്തി മാതൃകയായ ഉണ്ണിക്കണ്ണന്‍, പ്രിന്റോ എന്നിവരെയും മറ്റ് സന്നദ്ധ രക്തദാതാക്കളെയും പരിപാടിയില്‍ ആദരിച്ചു. സന്നദ്ധ സേവന സംഘടനകള്‍, എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പുകള്‍ നടത്തുന്ന ആര്‍ട്‌സ്, എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകള്‍, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെയും ആദരിച്ചു.
ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ഡോ. സിമി വിഘ്‌നന്‍ ലോക രക്തദാതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ജെ ശ്രീദേവി നായര്‍, വിവിധ ബ്ലഡ് സ്റ്റോറേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തൃശ്ശൂര്‍ ജി.എം.സിയിലെ പി.ജി വിദ്യാര്‍ത്ഥി ഡോ. ഐശ്വര്യ വിനോദ് രക്തദാതാ ദിന സന്ദേശം നല്‍കി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനൂപ് കുമാര്‍, ആര്‍.എം.ഒ ഡോ. നോബിള്‍ ജെ. തൈക്കാട്ട്, ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ദിലീപ് ദാസ്, ലേ സെക്രട്ടറി എ.ജെ. ടോണി, പി.ആര്‍.ഒ മീര നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments