Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 സ്പോട്ട് അഡ്മിഷൻ 

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെൻ്ററിൽ സർക്കാർ അംഗീകാരമുള്ള, സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി (ഒരു വർഷം, യോഗ്യത എസ്എസ്എൽസി) കോഴ്‌സിന്റെ ഈ വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ജൂൺ 23 ന്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക്‌: കെൽട്രോൺ നോളജ് സെൻ്റർ, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്, തലശ്ശേരി. ഫോൺ: 8156893087,9388338357.

 പാർട്ട് ടൈം സ്വീപ്പർ 

എടക്കാട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ 24 ന് രാവിലെ 11 ന് നടാൽ വായനശാലയ്ക്ക് സമീപം എടക്കാട് ബ്ലോക്ക് പഴയ ഓഫീസിൽ പ്രവർത്തിക്കുന്ന എടക്കാട് ഐസിഡിഎസ് ഓഫീസിൽ  നടക്കും. നേരത്തേ അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ അറിയിപ്പ് കത്തും അനുബന്ധ രേഖകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് എത്തണം. മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തപാൽ മുഖേന കത്ത് അയച്ചിട്ടുണ്ട്.

 ലേലം 26 ലേക്ക്‌ മാറ്റി 

ഉദയഗിരി വില്ലേജ് ഓഫീസിൽ വെച്ച് ജൂൺ പത്തിന് നടത്താൻ തീരുമാനിച്ചിരുന്ന ഉദയഗിരി അംശം അരങ്ങം ദേശം റി.സ. നം 23/4061 ൽ പ്പെട്ട 0.1537 ഹെക്ടർ സ്ഥലത്തിൻ്റെ ലേലം സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട തിരക്കുളളതിനാൽ ജൂൺ 26 രാവിലെ 11.30 ലേക്ക് മാറ്റി.

 ​ടെണ്ടർ 

ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന 180 പട്ടികവർഗ കുടുംബങ്ങൾക്ക് കുടിവെളളം ശേഖരിക്കാൻ 300 ലിറ്ററിൻ്റെ കുടിവെളള ടാങ്കുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മുദ്ര വെച്ച ​ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ​ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 വൈകുന്നേരം മൂന്ന് മണി. ഫോൺ 04972-700357​.

 തൊഴിലധിഷ്‌ഠിത കെ.ജി.ടി.ഇ പ്രിൻ്റിംഗ് ടെക്നോളജി കോഴ്‌സുകൾ 

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി 2026-27 അദ്ധ്യയന വർഷം സി-ആപ്റ്റിൻ്റെ കോഴിക്കോട് സബ്‌സെന്ററിൽ വച്ച് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള, പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻ്റ് ഫിനിഷിംഗ് എന്നീ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടിക വർഗ/ഒ.ഇ.സി വിഭാഗങ്ങൾ​ക്കും ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ​ക്കും വരുമാന പരിധിക്ക് വിധേയമാ​യും ഫീസ് ആനുകൂല്യവും സ്റ്റൈപ്പൻ്റും ലഭിക്കും.​ വിശദവിവരങ്ങൾക്ക്​ ഓഫീസർ-ഇൻ-ചാർജ്, സി-ആപ്റ്റ് സബ്സെൻ്റർ, ബൈരായിക്കുളം എൽ. പി. സ്ക്കൂൾ കോമ്പൗണ്ട്, റാം മോഹൻ റോഡ്, കോഴിക്കോട് 673004 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0495 2723666, 0495 2356591, 9496882366.

 സ്റ്റാഫ് നഴ്സ് 

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവ്. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലായിരിക്കും നിയമനം. കേരള സർക്കാരിന്റെ നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്‌ടു / വിഎച്ച്എസ്ഇ ക്കുശേഷം, ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 22 ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. നിയമനം ഒരുവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in ൽ.

 ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ 

ഐഎച്ച്ആർഡി യുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജിൽ 2026-27 രണ്ടാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയിലേക്ക് സ്പോട്ട് അഡ്‌മിഷൻ ജൂൺ 23 ന് രാവിലെ പത്ത് മണിക്ക് കോളേജിൽ വെച്ച് നടത്തും. പ്ലസ് ടു/ വിഎച്ച്എസ്ഇ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ഉൾപ്പെടെ പഠിച്ചവർക്കും, രണ്ട് വർഷ ഐ ടി ഐ പാസ്സായവർക്കും അപേക്ഷിക്കാം. താല്പ‌ര്യമുള്ളവർ കോളേജിൽ നേരിട്ട് എത്തണം. ഫോൺ: 0497-2780287, 8547005082, 8129642905, 9495462909.

date