Skip to main content

സംസ്ഥാന ബജറ്റിൽ കണ്ണൂർ

 

 അഴീക്കൽ തുറമുഖ വികസനം 

സംസ്ഥാനത്തെ നിർണ്ണായകമായ നാല് പ്രധാന നോൺ-മേജർ തുറമുഖങ്ങളായ വിഴിഞ്ഞം കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായും, കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും, മറ്റ് തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾക്കും, ലോജിസ്റ്റിക്‌സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും, മറ്റ് 13 നോൺ-മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്ത ത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്‌സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസി രൂപീകരിക്കും.

വൻകിട-ചെറുകിട തുറമുഖങ്ങളെ  ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്ക് ഗതാഗതം, തുടർന്ന് യാത്രാ സേവനങ്ങൾ, അവസാന ഘട്ടത്തിൽ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്‌വർക്ക് എന്നിവ സ്ഥാപിക്കും.

 കണ്ണൂർ വിമാനത്താവള വികസനം 

വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി-ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകൾ എന്നിവ കണക്കിലെടുത്തുകൊണ്ട് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുന്ന തിനുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതാണ്. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തുന്നു.

 കൊട്ടിയൂർ ക്ഷേത്രം തിരുപ്പതി മോഡലിൽ വികസിപ്പിക്കും 

ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങൾ പ്രമുഖ തീർഥാടന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഈ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കാൻ നടപടി സ്വീകരിക്കുന്നതാണ്.
ക്ഷേത്രങ്ങളോടു ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി അഞ്ച് കോടി വകയിരുത്തുന്നു.

 മലബാർ ദേവസ്വം ബോർഡ് 

മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിനും, കൂടുതൽ അധികാരം നൽകുന്നതിനും മറ്റു ദേവസ്വം ബോർഡുകൾക്ക് സമാനമാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും, മലബാർ ദേവസ്വം ജീവനക്കാർക്ക് വേണ്ടി ഇതര ദേവസ്വം ബോർഡുകളെ പോലെ ചട്ടങ്ങൾ നിർമ്മിക്കും.

 തളിപ്പറമ്പിൽ പുതിയ ജയിൽ 

ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി തളിപ്പറമ്പ്, മണ്ണാർക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ വിവിധ ജയിലുകളുടെ നിർമ്മാണവും വികസനവും മുൻഗണനാപൂർവ്വം നടപ്പിലാക്കും.

date