പോളിടെക്നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷേയറിംഗ് (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 24 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന, ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർക്കും പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ https://le.polyadmission.org/ ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.
അപേക്ഷകർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ മറ്റു ബന്ധപ്പെട്ട അഡിഷണൽ ആവശ്യ വിഷയങ്ങൾ അടങ്ങിയ രണ്ടു വർഷ +2/ VHSE 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ രണ്ടുവർഷ ഐടിഐ [മെട്രിക്]/ കെജിസിഇ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം.
ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിലുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ https://le.polyadmission.org/ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള ‘One Time Registration’ ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കണം. സ്പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് One Time Registration നും അപേക്ഷ സമർപ്പണത്തിനും ജൂൺ 20 മുതൽ 23 വൈകിട്ട് 5 വരെ അവസരമുണ്ട്. One Time Registration ഫീസായി പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങൾ 200 രൂപയും മറ്റു വിഭാഗങ്ങൾ 400 രൂപയും ഓൺലൈനായി ഒടുക്കണം.
നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകൾ കൂടി ഉൾപ്പെടുത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കും.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തിൽ https://le.polvadmission.org/ ലെ Vacancy Position ലിങ്ക് വഴി മനസ്സിലാക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
പി.എൻ.എക്സ്. 2108/2026
- Log in to post comments