Post Category
കരാർ നിയമനം
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം ശാസ്ത്ര സാങ്കേതിക വകുപ്പുമായി ചേർന്നു നടത്തുന്ന പ്രോജക്ടിലേക്ക് കരാർ നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും. പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനിയറിങ്/ മെക്കാനിക്കൽ എൻജിനിയറിങ്) ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഐസിഫോസിന്റെ വെബ്‌സൈറ്റ് വഴി മുൻകൂർ രജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013; 9400225962.
പി.എൻ.എക്‌സ്. 2115/2026
date
- Log in to post comments