Skip to main content

പ്രോജക്ട് ഫെല്ലോ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്/ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത. എ.ഐ/ മെഷീൻ ലേണിങ്ങിൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഉദ്യോഗാർഥികൾ https://bit.ly/4vZPGdL ഗൂഗിൾ ഫോം ലിങ്കിലേക്ക് ജൂൺ 25നകം ബയോഡാറ്റ അയയ്ക്കണം. നിശ്ചിത യോഗ്യതയുള്ളവർക്കായി ഈ സ്ഥാപനത്തിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുടെ കോൺഫറൻസ് റൂമിൽ ജൂൺ 30 രാവിലെ 10ന് അഭിമുഖം നടക്കും.

പി.എൻ.എക്‌സ്. 2118/2026

date