അറിയിപ്പുകള്
അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ബി.ടെക്/ബി.എസ്,സി -സി.എസ്)/ബി.സിഎ/എം.ടെക്/എം.സി.എ/എം.എസ്.സി -സി.എസ്), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി) കോഴ്സുകളിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www.ihrdadmissions.org ല്‍ ലഭിക്കും. ഫോണ്‍: 8547005000.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം
ഇംഹാന്‍സ് ന്യൂറോസയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ എ.എന്‍.ആര്.എഫ് പ്രോജക്ടില്‍ മൂന്ന് മാസത്തേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിന് ജൂണ്‍ 26ന് രാവിലെ 11ന് ഇംഹാന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അഭിമുഖം നടക്കും. യോഗ്യത: ബയോടെക്നോളജി/ജെനെറ്റിക്സ്/മോളിക്യൂലര്‍ ബയോളജി/ബയോകെമിസ്ട്രി/ ബയോളജിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മെഡിക്കല്‍ സയന്‍സ്/ബയോളജി മേഖലയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മോളിക്യുലര്‍ ബയോളജി ടെക്നിക്സ് മേഖലയില്‍ പ്രവൃത്തി പരിചയം, നെറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി: 40 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2359352.
തേക്ക് ലേലം
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ചേവരമ്പലം ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഇടതുകരയില് (ഇരിങ്ങാടന്‍പള്ളി, ചേവായൂര്‍) നില്ക്കുന്നതും ഇറിഗേഷന്‍ ഡിപ്പര്‍ട്ട്മെന്റിന്റെ ഉടസ്ഥതയിലുള്ളതുമായ തേക്ക് മരം ജൂണ്‍ 26ന് രാവിലെ 11.30ന് പേരാമ്പ്ര കെ.വൈ.ഐ.പി ഡിവിഷന് കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 0496 2610249.
സ്പോട്ട് അഡ്മിഷന്
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിങ്, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂണ്‍ 24 മുതല്‍ 29 വരെ സ്പോട്ട് അഡ്മിഷന് നടത്തും. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും നേരിട്ടെത്തി അഡ്മിഷന് എടുക്കാം.
അസ്സല് രേഖകളും ഫീസും സഹിതം രാവിലെ 9.30ന് എത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497840006, 8547005079, 9847979857.
- Log in to post comments