Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്

പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായവരും എന്നാല്‍ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരുമായ സമര്‍ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി 2026-27 വര്‍ഷത്തേക്കുളള അപേക്ഷകള്‍ ഇ ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേന ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ 15.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2304594, 2303229
 

date