Skip to main content

ലഹരി വിരുദ്ധ ദിനാചരണം: വിദ്യാര്‍ഥികള്‍ക്കായി ജലച്ചായ മത്സരം

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ (എന്‍.ബി.എം.എ) പദ്ധതിയുടെ ഭാഗമായി, സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് അടിമാലിയില്‍  നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി, ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലുള്ള സ്‌കൂള്‍/ കോളേജ് കുട്ടികള്‍ക്കായി, അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചിത്രരചനാ (ജലച്ചായം) മത്സരം സംഘടിപ്പിക്കുന്നു.

എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവര്‍ക്കും  പതിനൊന്ന് - പന്ത്രണ്ട് ക്ലാസിലുള്ളവര്‍ക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. വിജയികള്‍ക്ക്  സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവയ്ക്ക് പുറമെ ക്യാഷ് അവാര്‍ഡും  ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ idukkinmba@gmail.com എന്ന ഇ മെയില്‍ മുഖേന ജൂണ്‍ 24 ഉച്ചയ്ക്ക് 2 മണിയ്ക്ക് മുന്പാനയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9496456464 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
 

date