കാര്‍ഷികവനവല്‍ക്കരണം: മലപ്പുറത്ത് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നു
വനം-വന്യജീവി വകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്റെ നേതൃത്വത്തില്‍ കാര്‍ഷികവനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല വിദഗ്ധ കര്‍ഷക കൂട്ടായ്മ രൂപീകരിക്കും. കാര്‍ഷിക-സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, വിവിധ കാര്‍ഷിക വനവല്‍ക്കരണ മാതൃകകളും സര്‍ക്കാര്‍ പദ്ധതികളും ഏകോപിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഈ പദ്ധതിയിലൂടെ കര്‍ഷകരുടെ വരുമാന വര്‍ധനവ്, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. കര്‍ഷകര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളാകും. ജില്ലയില്‍ തദ്ദേശീയ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ മിശ്ര കാര്‍ഷിക രീതികള്‍ അവലംബിക്കുന്നവര്‍ക്കും താത്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. മലപ്പുറം റേഞ്ച്: സി.എസ്.മുഹമ്മദ് റഫീഖ് (ഫോണ്‍: 9947475731) നിലമ്പൂര്‍ റേഞ്ച്: പി. പ്രസന്നകുമാര്‍ (ഫോണ്‍: 7012567347) കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2734803.
- Log in to post comments