Skip to main content

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ -2026-2027 അപേക്ഷ ക്ഷണിച്ചു

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി കേന്ദ്ര വനിത - ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍-2026-2027 നുള്ള അപേക്ഷ ക്ഷണിച്ചു. ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം, കലയും സംസ്‌കാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും  തുടങ്ങിയമേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചതിനുശേഷം അര്‍ഹമായ അപേക്ഷകള്‍ നോമിനേറ്റ് ചെയ്യും. https://awards.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ്  അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 30.  ഫോണ്‍:9895701222.

 

date