Skip to main content

തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ അന്തരാഷ്‌ട്ര യോഗാ ദിനം ആചരിച്ചു

തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ അന്തരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഡി .എൽ.എസ്.എ. സെക്രട്ടറിയും സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹീം ദിനാചരണം ഉദ്ഘാനം ചെയ്തു സംസാരിച്ചു. ജോയിൻ്റ് സൂപ്രണ്ട് ഇ.വി.ജിജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അസി. സൂപ്രണ്ട് വി.അരുൺ ഗണേഷ് സ്വാഗതവും ഗേറ്റ് കീപ്പർ പ്രശാന്ത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് യോഗ അധ്യാപകരായ കെ.ടി. ശ്രീകുമാർ, സുജാത എന്നിവരുടെ നേതൃത്ത്വത്തിൽ അന്തേവാസികൾക്ക് യോഗ പരീശിലനo നടന്നു. അസി. സൂപ്രണ്ട് കെ.വി റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാരായ സുധീഷ് , പ്രമോദ്, .എം.പി പി .ഡി ടീച്ചർ ഹരീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

date