കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പ് വിജ്ഞാപനമായി
ഇന്‍സൈറ്റ് മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ ഭരണസമിതി രൂപീകരണത്തിനായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറാണ് വിജ്ഞാപനം പുറത്തിറക്കിയത്. ആകെ 6 ബോര്‍ഡ് അംഗങ്ങളെയും (ജനറല്‍-3, എസ്.സി/എസ്.ടി-1, വനിത-2), ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നീ 2 ഭാരവാഹികളെയുമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്. ജൂലൈ 13-ന് താല്‍ക്കാലിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ 14 മുതല്‍ 17 വരെ പട്ടികയിന്മേല്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. ആക്ഷേപങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 25-ന് പുറത്തിറക്കും. ഓഗസ്റ്റ് മൂന്ന് മുതല്‍ ആറ് വരെയുള്ള തീയതികളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് ഏഴിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ട്. അന്നേദിവസം വൈകുന്നേരത്തോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ നടക്കും. ഓഗസ്റ്റ് 27-ന് വോട്ടെണ്ണല്‍ നടക്കും. തുടര്‍ന്ന് പുതുതായി നിലവില്‍ വരുന്ന ഭരണസമിതിയുടെ ആദ്യ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തുമെന്നും സെപ്റ്റംബര്‍ പത്തിനോ അതിന് മുന്‍പോ ഭാരവാഹികളുടെ അന്തിമ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments