Skip to main content

സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി മത്സരം

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർഥികളുടെ 19-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ജില്ലാതല പ്രൊജക്റ്റ് അവതരണ മത്സരം, സ്‌കൂൾ വിദ്യാർഥികൾക്കായി തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങൾ ഓഗസ്റ്റിൽ അതത് ജില്ലകളിൽ നടത്തും. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്ക് ജൂലൈ 20നു മുൻപായി നിർദ്ദിഷ്ട മാതൃകയിൽ ലഭ്യമാക്കണം. വിശദവിവരത്തിന് https://keralabiodiversity.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

date