Skip to main content
കുളമ്പുരോഗ നിയന്ത്രണം; എട്ടാം ഘട്ട കുത്തിവെപ്പ് ക്യാമ്പയിൻ തുടങ്ങി 

കുളമ്പുരോഗ നിയന്ത്രണം; എട്ടാം ഘട്ട കുത്തിവെപ്പ് ക്യാമ്പയിൻ തുടങ്ങി 

 

ജൂൺ 20 മുതൽ ജൂലൈ 13 വരെ നടക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് എട്ടാം ഘട്ടം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മീരയ്ക്ക് വാക്‌സിനേഷൻ കിറ്റ്
കൈമാറി നിർവഹിച്ചു. 

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേത്യത്വത്തിൽ 113 വാക്‌സിനേഷൻ സ്ക്വാഡുകൾ ക്ഷീരകർഷകരുടെ വീടുകളിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവെപ്പ് നൽകും. നാല് മാസത്തിനു താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിന് മുകളിൽ ഗർഭമുള്ള ഉരുക്കൾ എന്നിവയെ കുളമ്പുരോഗ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സന്തോഷ് കുമാർ കെ.വി, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. സജി പി.എസ്, ഡോ. വിനോദ്‌കുമാർ എം, ഡോ. അനിൽകുമാർ കെ.പി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പദ്‌മരാജ് പി.കെ, ജില്ലാ കോർഡിനേറ്റർ ഡോ.പി ഷൈജി, അസിസ്റ്റൻറ്
പ്രൊജക്ട് ഓഫീസർമാരായ ഡോ. അനിൽകുമാർ. ഇ, ഡോ. കിരൺവിശ്വനാഥ്, ഡോ. ദിപ എ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. നിതിന കെ ബാബുരാജ് എന്നിവർ പങ്കെടുത്തു. 
 

date