കല്ല്യാശ്ശേരി മണ്ഡലം മെറിറ്റ് അവാർഡ് വിതരണം ചെയ്തു
കല്ല്യാശ്ശേരി മണ്ഡലം എംഎൽഎ മെറിറ്റ് അവാർഡ് വിതരണം എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ കളക്ടർ പി വിഷ്ണുരാജ് നിർവ്വഹിച്ചു. എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ആർ ബബിത കുമാരി മുഖ്യാതിഥിയായി. മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളെയും മണ്ഡലത്തിൽ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റുമാരായ കെ മോഹനൻ (ചെറുകുന്ന്), സനൂപ് മോഹൻ (ചെറുതാഴം), അഡ്വ കെ വി രാധാകൃഷ്ണൻ (കണ്ണപുരം), ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം ലേഖ ലിനീഷ്, കെ പത്മനാഭൻ, ഐവി ശിവരാമൻ, കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കൺവീനർ സി വി സുരേഷ് ബാബു, മാടായി ഉപജില്ല ഓഫീസർ ഡോ കെ കെ പി സംഗീത, പ്രിൻസിപ്പാൾ ഫോറം ജില്ല കൺവീനർ ഡോ എൻ രാജേഷ്, എച്ച് എം ഫോറം കൺവീനർ എ പി വത്സല, കെ വി സജിത്ത്, വിവി പ്രദീപൻ എന്നിവർ സംസാരിച്ചു. ഷാനിദ് റംസാൻ, സി ജെ വിഷ്ണുമായ എന്നിവർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
- Log in to post comments