Skip to main content

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

 

പയ്യാമ്പലത്ത് കടലിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പയ്യാമ്പലം ബീച്ചിൽ ശനിയാഴ്ച അപകടത്തിൽ പെട്ട കർണ്ണാടക സ്വദേശിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തി. ശനിയാഴ്ച 
ഉച്ച ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗളൂരു നിലമംഗല ബൈദരഹള്ളി സ്വദേശി സന്തോഷ് കുമാറിൻ്റെ (20) മൃതദേഹമാണ് 
മറൈൻ എൻഫോഴ്സ്മെൻ്റ് നടത്തിയ തിരച്ചിലൽ കണ്ടെത്തിയത്. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് ഏർപ്പാടാക്കിയ ആംബുലൻസിൽ മൃതദേഹം  കർണാടകയിലേക്ക് കൊണ്ട് പോയി.

ശനിയാഴ്ച വൈകുന്നേരം കൊച്ചിയിൽ നിന്ന് എത്തിച്ച കോസ്റ്റ് ഗാർഡിൻ്റെ ചെറു വിമാനം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.  രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 
ഞായറാഴ്ച രാവിലെ മുതൽ അഴീക്കൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ,  ഡിടിപിസി ലൈഫ് ഗാർഡ്,മത്സ്യ തൊഴിലാളികൾ എന്നിവർ  സംഘങ്ങളായി തിരിഞ്ഞ്  പരിശോധന നടത്തുകയായിരുന്നു. ജില്ലാ കലക്ടർ പി വിഷ്ണുരാജ് രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചു.
സാംസ്കാരികം, ടൂറിസം വകുപ്പ്  മന്ത്രി പി സി വിഷ്ണുനാഥ് ജില്ലാ കളക്ടറെയും ഡിടിപി സി അധികൃതരുമായി ബന്ധപ്പെട്ട്  തിരച്ചിൽ പുരോഗതി വിലയിരുത്തിയിരുന്നു.

 ശനിയാഴ്ച സന്തോഷ് കുമാറിൻ്റെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. 
കനത്ത വേലിയേറ്റ സമയത്താണ് പയ്യാമ്പലത്ത് നാലംഗസംഘം  കടലിലേക്കിറങ്ങിയത്. 
ശനിയാഴ്ച ജില്ലയിൽ ഉണ്ടായിരുന്ന മന്ത്രി പി.സി വിഷ്ണുനാഥ് വിവരമറിഞ്ഞു ബീച്ചിലെത്തി തിരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

date