Post Category
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി സ്‌കോളർഷിപ്പ്/ പഠന സഹായത്തിന് ജൂലൈ 1 മുതൽ ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം.
ബോർഡിൽ നിന്നും ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്/ ധനസഹായം നൽകിവരുന്ന വിവിധ കോഴ്സുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നില്ലെങ്കിൽ 2026 അദ്ധ്യായന വർഷത്തിൽ കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും കോഴ്സുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിൽ പത്രങ്ങളിൽ അറിയിപ്പു നൽകുന്ന തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2131/2026
date
- Log in to post comments