Skip to main content

ഉന്നത വിദ്യാഭ്യാസം പുതിയ സാധ്യതകളുടെ വാതിൽ തുറക്കുന്നു: വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ മുന്നേറണം - മന്ത്രി സി. പി. ജോൺ

ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണെന്നും പുതിയ അറിവുകളുടെയും അനന്തസാധ്യതകളുടെയും ലോകത്തേക്കുള്ള വാതിലാണതെന്നും ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പറഞ്ഞു. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ 'ഫസ്റ്റ് ചാപ്റ്റർപരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലസ്ടു വിദ്യാഭ്യാസത്തിനുശേഷം ആദ്യമായി സർവകലാശാല വിദ്യാഭ്യാസത്തിന്റെ പടിവാതിൽ കടക്കുന്ന ദിനം വിദ്യാർഥികളുടെ ജീവിതത്തിലെ സുപ്രധാന നിമിഷമാണ്. ശാസ്ത്രംകലസാഹിത്യം തുടങ്ങി ഏത് വിഷയമാണ് പഠിക്കുന്നതെങ്കിലും ഭാവിയിൽ അനന്തമായ മേഖലകളിലേക്ക് വളരാനുള്ള അവസരങ്ങളാണ് ഉന്നത വിദ്യാഭ്യാസം ഒരുക്കുന്നത്.

പുതിയ തലമുറ പഴയ തലമുറയെക്കാൾ മികച്ച സാധ്യതകളുള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നത്. സമൂഹത്തിൽ വെല്ലുവിളികളും സംഘർഷങ്ങളും വർഗീയ ശക്തികളും ഉണ്ടെങ്കിലും അവയെ മറികടക്കാൻ സമാധാനത്തിന്റെയും മതസൗഹാർദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ശക്തിക്ക് കഴിയുമെന്ന ആത്മവിശ്വാസം വിദ്യാർഥികൾക്ക് ഉണ്ടാകണം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കിവരുകയാണെന്നും നാല് വർഷ ബിരുദ കോഴ്സുകൾ ഉൾപ്പെടെയുള്ള പുതിയ വിദ്യാഭ്യാസ സംവിധാനങ്ങൾ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയംചില കോളേജുകളിൽപ്രത്യേകിച്ച് ശാസ്ത്രവിഷയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്ന പ്രവണത ഗൗരവമായി കാണേണ്ടതാണ്.

വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിച്ച് സമൂഹത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകണമെന്ന് മന്ത്രി ആശംസിച്ചു.

പി.എൻ.എക്‌സ്. 2283/2026

date