Skip to main content

കെ-ടെറ്റ്: പ്രമാണ പരിശോധന ഇന്നു മുതൽ

കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ 2026 ഫെബ്രുവരി 21,23 തീയ്യതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിൽ വിജയികളായവരുടെ അസൽ പ്രമാണ പരിശോധന വ്യാഴാഴ്ച (ജൂലൈ രണ്ട്) മുതൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. പരീക്ഷാർഥികൾ ഒറിജിനൽ ഹാൾടിക്കറ്റ്, മാർക്ക് ഷീറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും, മാർക്കിനും ഫീസിനും ഇളവ് ലഭിക്കുന്നവർ അത് തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ്, നിലവിൽ സർവ്വീസിലുള്ളവർ നിയമന അംഗീകാരത്തിന്റെ പകർപ്പ് എന്നിവ സഹിതം എത്തണം.
പരിശോധന നടക്കുന്ന തീയതിയും കാറ്റഗറിയും ചുവടെ.
ജൂലൈ 2- കാറ്റഗറി 1(രജിസ്റ്റർ നമ്പർ 524687-525341)
ജൂലൈ 3- കാറ്റഗറി 2(രജിസ്റ്റർ നമ്പർ 640018-640138)
ജൂലൈ 4- കാറ്റഗറി 2(രജിസ്റ്റർ നമ്പർ 640139-640738)
ജൂലൈ 6- കാറ്റഗറി 3(രജിസ്റ്റർ നമ്പർ 741176-741992)
ജൂലൈ 7- കാറ്റഗറി 3(രജിസ്റ്റർ നമ്പർ 741998-742669)
ജൂലൈ 8- കാറ്റഗറി 4(രജിസ്റ്റർ നമ്പർ 813459-813656)
 

date