Skip to main content

എം.ബി.എ പ്രവേശനം

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് (കിക്മ) കീഴിലുള്ള എം.ബി.എ  2026-28 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷന്‍ നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ നാലിന് രാവിലെ 10 മുതല്‍ ഒരു മണി വരെ നെടുങ്കണ്ടം പടിഞ്ഞാറേകവലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മന്ദിരത്തിലെ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും.  കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ 9496366741, 8547618290 എന്നീ നമ്പറുകളിലും  
www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
 

date