Skip to main content

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കണ്ണൂർകാസർഗോഡ് ജില്ലകൾക്കായി ജൂലൈ 3ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ടകോട്ടയംഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട് ജില്ലകൾക്കായി ജൂൺ 3നും പത്തനംതിട്ടകോട്ടയംഇടുക്കിഎറണാകുളംതൃശൂർമലപ്പുറംകോഴിക്കോട്കണ്ണൂർകാസറഗോഡ് ജില്ലകൾക്കായി ജൂൺ 4നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്കണ്ണൂർകാസറഗോഡ് ജില്ലകൾക്കായി ജൂൺ 5നും എറണാകുളംതൃശൂർമലപ്പുറംകോഴിക്കോട്കണ്ണൂർകാസറഗോഡ് ജില്ലകൾക്കായി ജൂൺ 6നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പി.എൻ.എക്‌സ്. 2326/2026

date