ജില്ലാതല അറിയിപ്പുകൾ
ഡോ. വിവേക് കുമാർ. ആർ ജില്ലാ മെഡിക്കൽ ഓഫീസർ
ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. വിവേക് കുമാർ. ആർ ചുമതല ഏറ്റെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. അഡീഷണൽ ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതനായത്.
അപേക്ഷ തീയതി നീട്ടി
ഗവ. ഐ.ടി.ഐ മാടായിയിൽ 2026 ലെ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ ആറ് വരെ നീട്ടി. രണ്ടുവർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഒരു വർഷം ദൈർഘ്യമുള്ള കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് എന്നീ എൻ.സി.വി.ടി ട്രേഡുകളിലേക്ക് https://itiadmissions.kerala.gov.in വഴിയും https://delkerala.gov.in ൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോൺ: 9744260162, 7907001785.
എൽബിഎസിൽ കോഴ്സുകൾ
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കണ്ണൂർ മേഖല കേന്ദ്രത്തിൽ സ്കിൽ അപെക്സിന്റെ നേത്യത്വത്തിൽ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ & ഹ്യൂമൺ റിസോഴ്സസ് മാനേജ്മന്റ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. പത്താം ക്ലാസ്സോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093.
ഒന്നാം വർഷ യു.ജി, പി.ജി പ്രവേശനം
ഐഎച്ച്ആർഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോപ്പറേഷൻ, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റിലേക്കുള്ള പ്രവേശനം തുടങ്ങി. വിശദവിവരങ്ങൾക്ക് ഐ എച്ച്. ആർ.ഡി വെബ്സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടണം. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷർമാൻ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോൺ: 0497 2877600, 9605228016, 8547005059.
തേക്ക് ലേലം
കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ മുറിച്ചിട്ട നിലയിലുള്ള തേക്കിന്റെ ലേലം ജൂലൈ 14 ഉച്ച 2.30 ന് കണ്ണൂർ മാപ്പിള ബേയിലെ ഫിഷറീസ് കോമ്പ്ലക്സിലുള്ള ഫിഷറീസ് സ്റ്റേഷനിൽ വെച്ച് നടക്കും.
ലേലം
നടുവിൽ അംശം ദേശം റി.സ. 292/1A (292/477) ൽ പ്പെട്ട 0.1170 ഹെക്ടർ സ്ഥലത്തിന്റെ പരസ്യ ലേലം ജൂലൈ 14 രാവിലെ 11.30 ന് ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.
വൈദ്യുതി മുടക്കം
ഏച്ചൂർ സെക്ഷനിലെ മുണ്ടേരി എൽപി സ്കൂൾ, കൈപ്പക്കയിൽ, കൈപ്പക്കയിൽ മട്ടപള്ളി, കോയ്യോട്ട്പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ മൂന്നിന് രാവിലെ 10 മുതൽ നാല് വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷൻ
കണ്ണൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷണൽ ഹോം, മാനുഫാക്ടറി വിഭാഗം വീവിംഗ് യൂണിറ്റിൽ 2026-27 സാമ്പത്തീക വർഷത്തേക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ഫോൺ: 04972 2746141, 2747180.
- Log in to post comments