Skip to main content

പട്ടികജാതി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനവും സ്‌റ്റൈപന്‍ഡും; അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലാണ് രണ്ടു വര്‍ഷത്തേക്ക് പ്രവൃത്തിപരിചയം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രതിമാസ സ്‌റ്റൈപന്റ് ലഭിക്കും. ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്‌സിങ്, പാരാമെഡിക്കല്‍ യോഗ്യതകള്‍, ബി ടെക് സിവില്‍ / ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, പോളി ടെക്‌നിക് സിവില്‍/ഇലക്ട്രിക്കല്‍, ഐ.ടി.ഐ (സിവില്‍), സ്റ്റനോഗ്രഫി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 22 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0483-2734901.

date