Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ജൂലൈ 8ന് മുൻപ് അപേക്ഷിയ്ക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട SC/ST വിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമുള്ള കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ പാസ്സായവർക്ക് അപേക്ഷിയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org , 9645176828, 9446529467.
പി.എൻ.എക്‌സ്. 2354/2026
date
- Log in to post comments