Skip to main content

അപ്രെന്റിസ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ വൊക്കേഷണൽ അപ്രെന്റീസ് (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) തസ്തികയിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഒരു അപ്രെന്റിസ് ഒഴിവുണ്ട്. വിഎച്ച്എസ്ഇ (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) ആണ് യോഗ്യത. പ്രായപരിധി 26 വയസ്. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്‌സ്. 2360/2026

date