Skip to main content

രണ്ടാംഘട്ട  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ)   2026 -27  കോഴ്‌സിലേക്ക്   എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ജുലൈ 9നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447710275, 0471-2560327.

പി.എൻ.എക്‌സ്. 2361/2026

date