Skip to main content

താൽക്കാലിക ജെ.എച്ച്.ഐമാരുടെ സേവന കാലാവധി നീട്ടിയത് പകർച്ചവ്യാധി പ്രതിരോധത്തിന്; വ്യാജ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്

 

സംസ്ഥാനത്ത് കാലവർഷം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് കാലഘട്ടത്തിൽ നിയമിതരായ 505 താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II ജീവനക്കാരുടെ സേവനം മൂന്ന് മാസം കൂടി തുടരാൻ സർക്കാർ തീരുമാനിച്ചതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു. 

ഇത് ഒരു പുതിയ നിയമനമോ സ്ഥിരനിയമനമോ അല്ല. നിലവിലുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുള്ള തികച്ചും താൽക്കാലികവും സാഹചര്യബന്ധിതവുമായ ഭരണപരമായ തീരുമാനമാണിത്. മഴക്കാലത്ത് ഡെങ്കിപ്പനിഎലിപ്പനിവയറിളക്കംവൈറൽ പനി തുടങ്ങിയ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം.

ഈ ജീവനക്കാർ കോവിഡനന്തര കാലത്ത് മാത്രമല്ലതുടർന്ന് ശുചിത്വ പ്രവർത്തനങ്ങൾപകർച്ചവ്യാധി നിരീക്ഷണംഉറവിട നശീകരണംബോധവൽക്കരണംഫീൽഡ് പരിശോധനകൾ തുടങ്ങിയ ആരോഗ്യപരമായ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സേവനമാണ് നിർവഹിച്ചുവരുന്നത്. ഈ ഘട്ടത്തിൽ അവരുടെ സേവനം അവസാനിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസത്തെ കാലാവധി കൂടി അനുവദിച്ചിരിക്കുന്നത്.

ചില കേന്ദ്രങ്ങൾ ഈ തീരുമാനത്തെ തെറ്റായി വ്യാഖ്യാനിച്ച്പി.എസ്.സി. നിയമനങ്ങളെയും എംപ്ലോയ്‌മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയും അവഗണിക്കുന്ന നടപടിയാണെന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്. സർക്കാർ ഭരണഘടനാപരമായ എല്ലാ നിയമന സംവിധാനങ്ങളെയും പൂർണമായി ബഹുമാനിക്കുന്നു. പി.എസ്.സി. വഴിയുള്ള നിയമനങ്ങളും മറ്റ് നിയമാനുസൃത നടപടിക്രമങ്ങളും അവയുടെ സമയക്രമത്തിനനുസരിച്ച് തുടരും. ഈ ഇടക്കാല തീരുമാനം അവയ്ക്ക് പകരമോ അവയെ മറികടക്കുന്നതോ അല്ല.

ജനങ്ങളുടെ ജീവനും ആരോഗ്യസുരക്ഷയും ഏതൊരു സർക്കാരിന്റെയും പ്രഥമ ഉത്തരവാദിത്തമാണ്. രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ ജനങ്ങളുടെ സുരക്ഷയും പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും ഉറപ്പാക്കുക എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ജനങ്ങളുടെ ക്ഷേമമാണ് സംസ്ഥാന സർക്കാരിന്റെ പരമപ്രധാന പരിഗണന. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും ഉത്തരവാദിത്തത്തോടെയും സമയോചിതമായും തുടർന്നും സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു. 

പി.എൻ.എക്‌സ്. 2364/2026

date