Post Category
സംയോജിത പഞ്ചവത്സര എൽ.എൽ.ബി.: അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം
2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്കുളള പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ ഉളള പക്ഷം അവ തിരുത്തുന്നതിനുമുളള അവസരം ജൂലൈ 13 ഉച്ചയ്ക്ക് 12 വരെ ലഭ്യമായിരിക്കും. അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ അപ്‌ലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
പി.എൻ.എക്‌സ്. 2367/2026
date
- Log in to post comments