ഗവ. ഐടിഐ ചേർപ്പ് പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി ജൂലൈ 6 വരെ നീട്ടി*
ചേർപ്പ് ഗവ. ഐ.ടി.ഐയിലെ 2026 വർഷത്തെ പ്രവേശനത്തിനായുള്ള അപേക്ഷാ തീയതി ജൂലൈ ആറ് വരെ നീട്ടി. സർവെയർ, ഇലക്ട്രീഷ്യൻ എന്നീ രണ്ട് വർഷ എൻ.സി.വി.ടി മെട്രിക് ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ www.itiadmissions.kerala.gov.in അല്ലെങ്കിൽ det.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ മുഖേന ഓൺലൈനായി ആറിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. ഇത് ഓൺലൈൻ വഴി അടയ്ക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ടും അസൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷകനോ രക്ഷകർത്താവോ ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ചിനകം തൊട്ടടുത്തുള്ള ഏതെങ്കിലും സർക്കാർ ഐടിഐയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കണം. വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഐടിഐകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ആകെ സീറ്റുകളുടെ 30 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലും ഐടിഐയിലെ ഹെൽപ്പ് ഡെസ്കിലും ലഭ്യമാണ്. ഫോൺ- 0487-2966601, 9633447243, 7012733265.
- Log in to post comments