Skip to main content

കരാർ നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന MCRC പദ്ധതിയിലേക്ക് വേണ്ടി സ്പീച്ച് തെറാപ്പിസ്റ്റ് (8 ഒഴിവുകൾ)ഫിസിയോ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്) തസതികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വേണ്ടി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനംസ്പീച്ച് തെറാപ്പിസ്റ്റ്/ ഫിസിയോ തെറാപ്പിസ്റ്റ്മാരുടെ പ്രതിമാസ വേതനം 39.690 രൂപയാണ്.

താല്പര്യമുള്ളവർ യോഗ്യതപ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 9ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസ്സിവിൽ സ്റ്റേഷൻകാസർഗോഡ് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633651648 ൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ.എക്‌സ്. 2391/2026

date