Skip to main content

വണ്ടൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ കുക്ക് താല്‍ക്കാലിക നിയമനം

വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവണ്‍മെന്റ് പ്രീ മെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള 'കുക്ക്' തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഒന്‍പതിന് രാവിലെ 10.30 ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായപരിധി: 20 നും 50 നും മധ്യേ. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പാചകത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം.  :വനിതകള്‍, കെ.ജി.സി.ഇ. ഫുഡ് പ്രൊഡക്ഷന്‍ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

date