Skip to main content

ജില്ലാതല അറിയിപ്പുകൾ

ഫസ്റ്റ് എയ്ഡ് ഇൻ മെന്റൽ ഹെൽത്ത്‌ കോഴ്സ് 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഫസ്റ്റ് എയ്ഡ് ഇൻ മെന്റൽ ഹെൽത്ത്‌ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അവധി ദിവസങ്ങളിൽ ഓൺലൈൻ ആയാണ് ക്ലാസുകൾ. ഫോൺ: 9447252541, 9446060641.

 പോളി ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 

പയ്യന്നൂർ ഗവ. റെസിഡൻഷ്യൽ വനിത പോളിടെക്നിക് കോളേജിൽ 2026-27 വർഷത്തെ ഡിപ്ലോമ രണ്ടാം വർഷ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 13, 14 തീയ്യതികളിൽ പോളിയിൽ നടക്കും. പ്രവേശനം വേണ്ടവർ ജൂലൈ വൈകീട്ട് അഞ്ചു മണി വരെ https://le.polyadmission.org ൽ ലഭ്യമാകുന്ന ലിങ്ക് വഴി പുതിയ അപേക്ഷ നൽകണം. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിദ്യാർത്ഥികൾ രാവിലെ 10 ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പോളിയിൽ എത്തണം. ഫോൺ: 9895019821, 9557685420. 

ഗവ. ഐടിഐ പ്രവേശന തീയ്യതി നീട്ടി 

കണ്ണൂർ ഗവ. ഐ. ടി. യിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള ദിവത്സര/ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട തീയ്യതി ജൂലൈ 6 വരെ നീട്ടി. htpps://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴി നേരിട്ടും https://det.kerala.gov.in ൽ ഉള്ള ലിങ്ക് വഴിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചശേഷം തൊട്ടടുത്ത ഗവ.
 ഐടിഐയിൽ ഒറിജിനൽ രേഖകൾ സഹിതം എത്തി വെരിഫിക്കേഷൻ പൂർത്തിയാക്കണം . ഫോൺ-9895265951.

 ലേലം 14 ന് 

കെഎസ്ആർടിസി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകക്ക് അനുവദിക്കുന്ന ടെൻഡർ/ലേലം ജൂലൈ 14 ന് നടക്കും. ടെൻഡർ ഫോം കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 8606734843, 9188526762. 

 കെയർടേക്കർ അഭിമുഖം 

കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ഇടക്കേപ്പുറം പകൽവീട്ടിൽ വൃദ്ധജനങ്ങളെ പരിപാലിക്കാൻ കെയർടേക്കറെ നിയമിക്കുന്നു. താൽപ്പര്യമുള്ള യുവതികൾ ജൂലൈ 16 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0497 2860234. 

 മലയാളം ടീച്ചർ പി എസ് സി അഭിമുഖം 

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മലയാളം ഹൈസ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 601/2024)  തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 നവംബർ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജൂലൈ 10, 29, 30, 31 തീയ്യതികളിൽ പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസ്സേജ് എന്നിവ ഇതുസംബന്ധിച്ച് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റെല്ലാ അസ്സൽ പ്രമാണങ്ങളും, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഭിമുഖ ദിവസം കൃത്യസമയത്ത് എത്തണം.

 ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ് 

'ഓപ്പറേഷൻ മൺസൂൺ' ന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
ജൂലൈ 7 ന് ഉച്ച രണ്ടു മുതൽ കൂത്തുപറമ്പ് റാഹി റസ്റ്റോറന്റിൽ വെച്ചും ജൂലൈ 10ന് രാവിലെ 10 മുതൽ കണ്ണൂർ ശിക്ഷക് സദനിലുമാണ് ക്ലാസുകൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്ഷ്യനിർമ്മാണ, വിതരണ, വിൽപ്പന മേഖലയിൽ ജോലി ചെയ്യുന്നവർ രജിസ്ട്രേഷനു വേണ്ടി 0497 2760930, 8943346615, 8606909331 നമ്പറുകളിൽ ബന്ധപ്പെടണം.

വൈദ്യുതി മുടങ്ങും 

ജൂലൈ 5 ന് രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന കളക്ടറേറ്റ് പരിസരം, സ്റ്റേഡിയം, കോർപ്പറേഷൻ ഓഫീസ്, കളക്ടറുടെ ക്യാമ്പ് ഓഫീസ്, അമ്പിളി, നവനീതം, ചിന്മയ ബാലഭവൻ, ലോക്കൽ പോലീസ് ക്വാർട്ടേഴ്സ്, ടൗൺ പോലീസ് സ്റ്റേഷൻ, ഡിഐജി ഓഫീസ്, യാത്രി നിവാസ്, ആശീർവാദ്, വിചിത്ര, താണ, ക്യാപിറ്റോൾ മാൾ, ട്രെയിനിങ് സ്കൂൾ, കാൽടെക്സ് ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

date