പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് സര്‍ക്കാര്‍/എയ്ഡഡ് പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി/ പട്ടിക വര്‍ഗ / ഒ ബി സി, മറ്റ് സമുദായങ്ങള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ലിസ്റ്റ് എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടി 15 ദിവസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. അപേക്ഷാഫോമും, കൂടുതല്‍ വിവരങ്ങളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി/ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0491 2505005.
- Log in to post comments