Post Category
കെജിടിഇ പ്രിന്റിങ് ടെക്നോളജി
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെജിടിഇ പ്രിന്റിങ് ടെക്നോളജി (പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്) റഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോമും വിശദമായ പ്രോസ്പെക്ടസും www.polyadmission.org വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമും സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും 25 രൂപ അപേക്ഷാ ഫീസ് സഹിതം ജൂലൈ 10 വൈകിട്ട് 4 നു മുമ്പായി സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2413/2026
date
- Log in to post comments