Skip to main content

സെൻസസ്: ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ

സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ തുടരും. ജൂലൈ ഒന്ന് മുതലാണ് ജില്ലയിൽ ഹൗസ് ലിസ്റ്റിംഗ് തുടങ്ങിയത്. 

സെൻസസിൻ്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിംഗിൽ വീടുകളുടെ പട്ടിക തയാറാക്കൽ, വീടുകളുടെ സെൻസസ്, വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങൾ, ആസ്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുന്നത്.

രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. 'സെൻസസ് -2027-എച്ച്.എൽ.ഒ എന്ന മൊബൈൽ ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യക്തികൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഡാറ്റാ ശേഖരണത്തിന് നൽകേണ്ടത്. 

സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ പിന്തുണയും സഹകരണവും പൊതുജനങ്ങൾ നൽകണമെന്നും  ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം ഉണ്ടാകണമെന്നും ജില്ലാ കളക്ടർ അനു കുമാരി ആവശ്യപ്പെട്ടു.

date