Post Category
മഴ മുന്നറിയിപ്പ്: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (ജൂലൈ 7ന്) കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും; മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3.30 നും 4 നും ഇടയിലായി റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട്, വയനാട് ജില്ലകളിലും; വൈകുന്നേരം 4 നും 4.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും.
പി.എൻ.എക്‌സ്. 2421/2026
date
- Log in to post comments