Skip to main content

ദുരന്തനിവാരണത്തിൽ എംബിഎ കോഴ്സിന് അപേക്ഷിക്കാം

        ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (ILDM), തിരുവനന്തപുരം, ഇന്ത്യയിലെ ആദ്യ എ ഐ സി ടി ഇ അംഗീകൃത എംബിഎ (ദുരന്തനിവാരണം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം 50 ശതമാനം മാർക്കോടെ നേടിയവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. പ്രവേശന പരീക്ഷയായി കെമാറ്റ്, സിമാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. അപേക്ഷിക്കുന്നതിനായി www.ildm.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8547610005.

പി.എൻ.എക്‌സ്. 2424/2026

date