*അപകട മേഖലയിൽ കർശന നിയന്ത്രണം*
കള്ളാടി അപകട മേഖലയിൽ തെരച്ചിൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശത്ത് ആളുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം ദിനം കൂടുതൽ ഉപകരണങ്ങളെത്തിച്ച് പൂർണതോതിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പൊതുജനങ്ങൾ, സന്നദ്ധ സേനാ പ്രവർത്തകർ എന്നിവർക്ക് മേഖലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാവും. വാഹനങ്ങൾക്ക് മേപ്പാടി ടൗൺ, ബോച്ചേ എസ്റ്റേറ്റ് എന്നിവടങ്ങളിലും അപകട മേഖലയുടെ 500 മീറ്റർ അകലെയും നിയന്ത്രണമുണ്ടാവും.
മരണപ്പെട്ടവർ
1. ചന്ദ്ര ബാൻ (ഓപ്പറേറ്റർ) - മദ്ധ്യപ്രദേശ്
2. ബികാഷ് കുമാർ (സിവിൽ ഫോർമാൻ) - ബീഹാർ
3. അൻമോൽ (തൊഴിലാളി) - ജാർഖണ്ഡ്
കാണാതായവർ
1. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) - ഹിമാചൽ പ്രദേശ്
2. രാഹുൽ (എഞ്ചിനീയർ) - ഹിമാചൽ പ്രദേശ്
3. മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ) - ബീഹാർ
4. രാകേഷ് ഗുച്ചൈത് (സർവേയർ) - പശ്ചിമബംഗാൾ
5. അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) - ഉത്തർപ്രദേശ്
- Log in to post comments