Skip to main content

റെഡ് അലർട്ട് പ്രഖ്യാപിച്ചു

മലപ്പുറംകോഴിക്കോട്വയനാട് ജില്ലകൾക്കായി ജൂലൈ 8ന് റെഡ് അലർട്ട്  പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 8ന് അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.  ജൂലൈ 8ന് ഇടുക്കിഎറണാകുളംതൃശൂർപാലക്കാട്കണ്ണൂർകാസറഗോഡ് ജില്ലകൾക്കായി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

 പത്തനംതിട്ടആലപ്പുഴകോട്ടയം ജില്ലകൾക്കായി ജൂലൈ 8നും മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകൾകായി ജൂലൈ 9നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

പി.എൻ.എക്‌സ്. 2449/2026

date